​തഫ്സീർ ഇബ്നു കഥീറിൽ നിന്നുള്ള ഗുണപാഠങ്ങൾ

  …അങ്ങിനെ (ആടുകൾക്ക് വെള്ളം കൊടുക്കുവാനായി വന്ന) ആ രണ്ടു സ്ത്രീകൾ വേഗം തങ്ങളുടെ ആടുകളുമായി അവരുടെ പിതാവിന്റെ അടുക്കലേക്കു മടങ്ങിയപ്പോൾ അദ്ദേഹം അതിൽ അതിശയപ്പെട്ടു. എന്നിട്ടു കാര്യമെന്തെന്നു അവരോടു ചോദിച്ചു. അപ്പോൾ അവർ മൂസ (عليه السلام) പ്രവൃത്തിച്ചതിനെക്കുറിച്ചു അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം അതിൽ ഒരുവളെ മൂസ (عليه السلام)-യെ വിളിക്കുവാനായി പറഞ്ഞയച്ചു. {فَجَآءَتْهُ إِحْدَاهُمَا تَمْشِي عَلَى ٱسْتِحْيَآءٍ قَالَتْ} (അപ്പോൾ അവരിലൊരുവൾ നാണിച്ചുകൊണ്ടു അദ്ധേഹത്തിന്റെയടുത്ത് നടന്നു ചെന്ന് കൊണ്ട് പറഞ്ഞു…) അതായത്…