ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിലുള്ള പല നയങ്ങളും മാർഗ്ഗങ്ങളും

ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ പല നയങ്ങളും മാർഗ്ഗങ്ങളുമാണുള്ളത്.   അതിൽ ഏറ്റവും അറിവില്ലാത്തവരും, പിഴച്ചവരും, നിഷേധികളുമായവർ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരാണ്. അവർ ലോകത്തു കുറവാണ്. ഇനിയതിൽത്തന്നെ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവർ മിക്കവാറും അങ്ങിനെ ചെയ്യുന്നത് തൽബീസിനും, അവരെ പിഴപ്പിക്കുവാനും, ധിക്കാരം മൂലവുമാണ്. ഫിർഔൻ പറഞ്ഞത് പോലെയാണത്, “قالَ فِرعَونُ وَما رَبُّ العالَمينَ” “എന്താണീ റബ്ബുൽ ആലമീൻ?” (അൽ–ശുഅറാ: 23) പിന്നീട് ഫിർഔൻ പറഞ്ഞു, “وَقَالَ فِرْعَوْنُ يَٰٓأَيُّهَا ٱلْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ…