അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു

“من ترك الأصول، مُنع الوصول” ഗ്രന്ഥകർത്താവ് പറയുന്നു, “അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു”. (ഇത് മുഹമ്മദ് ഇബ്നു മുഹമ്മദ് അൽ-സബീദിയുടെ “ഇത്ഹാഫ് സാദത്തുൽ മുത്തഖീൻ”-ഇൽ വന്നതായ് ഷെയ്ഖ് ബക്കർ അബു സയ്ദ് തൻ്റെ “ലത്താഇഫുൽ കലിം ഫിൽ ഇൽമ്‌”-ഇൽ പറഞ്ഞിരിക്കുന്നു.) അടിസ്ഥാനങ്ങൾ ഒഴിവാക്കിയവൻ ഒരിക്കലും അവൻ്റെ ലക്ഷ്യത്തിലോ ഉദ്ദേശത്തിലോ ചെന്നെത്തുകയില്ലെന്ന് അഹ്ലുൽ ഇൽമ് താക്കീത് ചെയ്തിട്ടുണ്ട്. ഈയൊരു തത്വത്തിന് അർത്ഥമാനങ്ങളുണ്ട്. ഒന്നാമതായി, ദീനിൻ്റെയും അഖീദയുടെയും വിഷയങ്ങളുടെ പരിപാലനം – എന്തിനെന്നാൽ ഒരു വ്യക്തിക്ക് തൻ്റെ…