രൂപ നിർമ്മാണം, ഖബറിന് മേലുള്ള ആരാധനാലയം എന്നിവയുടെ വിധി

ആഇഷാ (رضي الله عنها) നിന്നും ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീഥിൽ, “നബി ﷺ രോഗബാധിതനായിരുന്ന സമയം അദ്ധേഹത്തിന്റെ ചില പത്നിമാർ (رضي الله عنهن) അവർ ഹബഷ നാട്ടിൽ കണ്ട ഒരു ക്രിസ്തീയ ആരാധനാലയത്തെ കുറിച്ച് പറഞ്ഞു. ‘മാരിയ്യ’ എന്നായിരുന്നു അതിനെ പറഞ്ഞിരുന്നത്. ഉമ്മു സലമയും ഉമ്മു ഹബീബയും ഹബഷ നാട്ടിൽ പോയിരുന്നു. തുടർന്ന് അവർ അതിന്റെ നന്മകളെ കുറിച്ചും അതിലുള്ള രൂപങ്ങളെക്കുറിച്ചും വർണ്ണിച്ചു. അപ്പോൾ നബി ﷺ തലയുയർത്തിക്കൊണ്ടു പറഞ്ഞു: “അവർക്കിടയിൽ ഒരു സ്വാലിഹായ മനുഷ്യൻ മരിച്ചാൽ…