ഷെയ്ഖ് ഉതൈമീൻ (رحمه الله)-യോടുള്ള നോമ്പ് സംബന്ധമായ ചോദ്യങ്ങൾ

അഞ്ചാമത്തെ ചോദ്യം: റമദാനിൽ ഒരുപാട് ജനങ്ങളുടെ ആശങ്ക ഭക്ഷണമെത്തിക്കുന്നതിലും ഉറക്കത്തിലും മാത്രം ആയിത്തീർന്നിരിക്കുന്നു, അങ്ങിനെ റമദാൻ അലസതയുടെയും ഉപേക്ഷയുടെയും മാസമായി മാറിയിരിക്കുന്നു, ചിലർ രാത്രികാലങ്ങളിൽ വിനോദത്തിലേർപ്പെടുകയും പകൽ സമയം ഉറങ്ങുകയും ചെയ്യുന്നു, ഇക്കൂട്ടർക്ക് താങ്കൾ നൽകുന്ന നിർദ്ദേശമെന്താണ്? ഉത്തരം: നിശ്ചയമായും ഇത് യഥാർത്ഥത്തിൽ സമയവും സമ്പത്തും പാഴാക്കലാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നു, ജനങ്ങൾക്ക് ഭക്ഷണ വൈവിധ്യവൽക്കരണത്തിലും പകൽ ഉറക്കങ്ങളിലും അവർക്ക് ഉപകരിക്കാത്ത കാര്യങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്നതിലും മാത്രം ആണ് ആശങ്കയെങ്കിൽ നിശ്ചയമായും മനുഷ്യന് തന്റെ ജീവിതത്തിൽ ഒരുപക്ഷേ തിരിച്ചു…

ഖുർ’ആനും ഹദീഥ് ഖുദ്‌സിയും തമ്മിലുള്ള വ്യത്യാസമെന്ത്?

ഹദീഥ് ഖുദ്‌സിയെന്നാൽ: നബി (ﷺ) തന്റെ റബ്ബിൽ നിന്നും ഉദ്ധരിക്കുന്നത്. അവയെ മുഹദ്ദിഥുകൾ ഹദീഥുകളിൽ തന്നെയാണ് കൂട്ടിയിട്ടുള്ളത്. എന്തെന്നാൽ അവയും അതെത്തിച്ചു തരുന്ന നബി (ﷺ)-യിലേക്കു തന്നെയാണ് ചേർത്തപ്പെടുന്നത്. എന്നാൽ അവ ‘ഇജ്മാഅ’ പ്രകാരം ഖുർ’ആനിൽ നിന്നുള്ളതല്ല. അവയിൽ ഓരോന്നും (ഖുർ’ആനും ഹദീഥ് ഖുദ്‌സിയും) അല്ലാഹുവിൽ നിന്ന് ഈ ഉമ്മത്തിനെത്തിച്ചു കൊടുത്ത് നബി (ﷺ) ആണെന്നിരിക്കിലും. ഹദീഥ് ഖുദ്‌സിയിൽ വന്നിട്ടുള്ള വാക്കുകളെ കുറിച്ച് ഉലമാക്കൾക്കിടയിൽ വിയോജിപ്പുണ്ട്. അവ അല്ലാഹുവിന്റെ കലാം ആണോ? അതോ അല്ലാഹു തന്റെ റസൂലിന്…