ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിലുള്ള പല നയങ്ങളും മാർഗ്ഗങ്ങളും

Standard

Beautiful landscape

ജനങ്ങൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ പല നയങ്ങളും മാർഗ്ഗങ്ങളുമാണുള്ളത്.

അതിൽ ഏറ്റവും അറിവില്ലാത്തവരും, പിഴച്ചവരും, നിഷേധികളുമായവർ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരാണ്. അവർ ലോകത്തു കുറവാണ്. ഇനിയതിൽത്തന്നെ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവർ മിക്കവാറും അങ്ങിനെ ചെയ്യുന്നത് തൽബീസിനും, അവരെ പിഴപ്പിക്കുവാനും, ധിക്കാരം മൂലവുമാണ്. ഫിർഔൻ “എന്താണ്‌ ഈ ലോകരക്ഷിതാവ്‌ എന്ന്‌ പറയുന്നത്‌?” (അൽ-ശുഅറാ: 23) എന്ന് പറഞ്ഞത് പോലെ. പിന്നെ പറഞ്ഞു “ഞാനല്ലാതെ യാതൊരു ദൈവവും നിങ്ങള്ക്കുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല.” (അൽ-ഖസസ്: 38) “അങ്ങനെ ഫിർഔൻ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവർ അവനെ അനുസരിച്ചു.” (അൽ-സുഖ്‌റൂഫ്: 54) ഇതാണ് തൽബീസ്. അറിഞ്ഞു കൊണ്ടു തന്നെ ആ ഖൗമിനെ വഞ്ചിക്കുകയും പിഴപ്പിക്കുകയും ചെയ്തു. എന്നിട്ടു മുസ (عليه السلام) ഫിർഔൻ-ന്റെയടുത്തു പറഞ്ഞതിനെ കുറിച്ച് അല്ലാഹു പറഞ്ഞു “കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീര്ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌.” (അൽ-ഇസ്രാഅ:102) അല്ലാഹു പറഞ്ഞിരിക്കുന്നു, “അവയെപ്പറ്റി അവരുടെ മനസ്സുകള്ക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോള് ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക.” (അൽ-നംല്: 14) എന്നിട്ടു രിസാലത്തിനെ നിഷേധിച്ചവരെക്കുറിച്ചു അല്ലാഹു പറയുന്നു, “എന്നാല് (യഥാര്ത്ഥത്തിൽ) നിന്നെയല്ല അവർ നിഷേധിച്ചു തള്ളുന്നത്‌, പ്രത്യുത, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ്‌ ആ അക്രമികൾ നിഷേധിക്കുന്നത്‌.” (അൽ-അൻആം:33)

മറ്റു ചിലരാകട്ടെ അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും യുക്തിയും ജന്മവാസനയും മതവിധിയും തെളിയിച്ച നേരായ മാർഗ്ഗത്തിൽ വിശ്വസിക്കുന്നവരല്ല. തത്വചിന്ത അല്ലാഹുവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ട്. അവർ അവന് “പ്രഥമഹേതു”(first cause) എന്നാണ് പേരു നൽകിയിരിക്കുന്നത്. എന്നാൽ അവർ പറയുന്ന കാര്യങ്ങൾ യുക്തിക്കും ജന്മവാസനക്കും റസൂലുമാർ (عليهم السلام) കൊണ്ടുവന്നതിനും വിരുദ്ധമാണ്.

മറ്റു ചിലർ അല്ലാഹുവിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നു. അവർ അല്ലാഹുവിന്റെ റുബൂബിയ്യത്തിലും അവന്റെ സിഫാത്തുകളിലും സമഗ്രമായി വിശ്വസിക്കുന്നുണ്ട്. എന്നാൽ അവരാകട്ടെ അവനോടൊപ്പം മറ്റുപലതിനെയും ആരാധിക്കുന്നുണ്ട്. ഇതാണ് ജനങ്ങളിൽ മിക്കവാറുമുള്ളത്. അങ്ങിനെ അവർ അല്ലാഹുവിനു പുറമെ മറ്റുള്ളവയെ ആരാധിക്കുന്നതു വഴി ഇബാദത് സംബന്ധമായ തൗഹീദിൽ (ഉലൂഹിയ്യത്തിൽ) വ്യതിചലിച്ചവരാകുന്നു.

എന്നാൽ നബിമാരും(عليهم السلام) അവരുടെ മാർഗ്ഗം പിൻപറ്റിയവരും ഇത്തരം അബദ്ധപരമായ മാർഗ്ഗങ്ങളിൽ നിന്നും മുക്തരാണ്. അതിനാൽ അവർ അല്ലാഹുവിൽ വിശ്വസിക്കുന്നത് സമ്പൂർണ്ണമായൊരു വിശ്വാസത്താലാണ്. അവർ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും അവന്റെ ഏകത നിലനിർത്തുന്നു. ആരാധന അവനു മാത്രമായി ശുദ്ധപ്പെടുത്തുന്നു. അവനുപുറമെ ആരാധിക്കപ്പെടുന്നവയിലെല്ലാം അവർ അവിശ്വസിക്കുകയും ചെയ്യുന്നു.

(ഷെയ്ഖ് അബ്ദുർറഹ്മാൻ ഇബ്നു നാസിർ അൽ-ബർറാക്കിന്റെ താ’അലീഖ് ആലൽ ഖവാ’ഇദ് അൽ-മുസ്‌ലാ 14-15)

Advertisements

വിദ്യാർത്ഥികൾക്കുള്ള ഉപദേശങ്ങൾ

Standard

948-9

“…ഇനി, നമ്മുടെയടുത്തു ഒരു കാര്യമുണ്ട്, അതായത് ഒരു വിദ്യാർത്ഥി (ഏതെങ്കിലും ഒരു മതവിധിയുടെ പുറകിലുള്ള) ഹിക്മത്ത് അറിഞ്ഞുവെങ്കിൽ, അത് തന്നെയാണ് വേണ്ടത്. എന്നാൽ ഇനി അവനത് മനസ്സിലായിട്ടില്ലെങ്കിൽ, അവന്റെയടുക്കൽ എന്താണുള്ളതെന്നാൽ – അത് സമർപ്പണം ആണ്. അവൻ കാര്യങ്ങൾ അല്ലാഹുവിലേക്ക് സമർപ്പിക്കുക.

ഇനി വേറൊരു വിഷയം, മതപരമായി ഏതെങ്കിലും ഒരു കല്പന വന്നിട്ടുണ്ടെങ്കിൽ, അത് തീർച്ചയായും ഒരു ഹിക്മത്തോടുകൂടെയാകും. വ്യർത്ഥമായ ഒരു കല്പനയും മനുഷ്യനു മേൽ കല്പിക്കപ്പെട്ടിട്ടില്ല. ഒരു ഹിക്മത്തോടു കൂടിയല്ലാതെ വ്യർത്ഥമായ ഒന്നും തന്നെയില്ല. ഇനി അതിന്റെ ഹിക്മത് ചിലപ്പോൾ പ്രകടമായിരിക്കും, ചിലപ്പോൾ അല്ലാതെയുമാകാം. അത് പ്രകടമെങ്കിൽ അത് തന്നെയാണ് വേണ്ടത്. ഇനി അല്ലെങ്കിലോ, നീ കീഴൊതുങ്ങി സമർപ്പിക്കുകയാണ് വേണ്ടത്. നീ കാര്യങ്ങൾ അല്ലാഹുവിലേക്ക് സമർപ്പിച്ച്‌ അതിനനുസരിച്ചു പ്രവർത്തിക്കുക. നീ ഹിക്മത്ത് അറിഞ്ഞാലും ഇല്ലെങ്കിലും. നിനക്കതറിയണം എന്ന് നിർബന്ധമില്ല. അതിനു ശേഷം പിന്നെ ഈ ഹിക്മത്ത് അല്ലെങ്കിൽ മറ്റൊന്ന് എന്നുള്ളത് (അതായത് ആ വിഷയത്തിൽ ഉലമാക്കൾ വ്യത്യസ്താഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ) അതിൽ കുഴപ്പമില്ല.”

– ഷെയ്ഖ് അബു അബ്ദുല്ലാഹ് സായിദ് അൽ-വസ്സാബി (حفظه الله)-യുടെ “മിസ്‌കൂൽ-ഖിതാം” ദർസിൽ നിന്നും

*ബ്രാക്കറ്റിൽ കൊടുത്തവ വിവർത്തകന്റെ കുറിപ്പാണ്