അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു

“من ترك الأصول، مُنع الوصول” ഗ്രന്ഥകർത്താവ് പറയുന്നു, “അടിസ്ഥാനങ്ങൾ ഒഴിവാക്കിയവനിൽ നിന്നും ഫലപ്രാപ്തി മുടക്കപ്പെട്ടിരിക്കുന്നു”. (ഇത് മുഹമ്മദ് ഇബ്നു മുഹമ്മദ് അൽ-സബീദിയുടെ “ഇത്ഹാഫ് സാദത്തുൽ മുത്തഖീൻ”-ഇൽ വന്നതായ് ഷെയ്ഖ് ബക്കർ അബു സയ്ദ് തൻ്റെ “ലത്താഇഫുൽ കലിം ഫിൽ ഇൽമ്‌”-ഇൽ പറഞ്ഞിരിക്കുന്നു.) അടിസ്ഥാനങ്ങൾ ഒഴിവാക്കിയവൻ ഒരിക്കലും അവൻ്റെ ലക്ഷ്യത്തിലോ ഉദ്ദേശത്തിലോ ചെന്നെത്തുകയില്ലെന്ന് അഹ്ലുൽ ഇൽമ് താക്കീത് ചെയ്തിട്ടുണ്ട്. ഈയൊരു തത്വത്തിന് അർത്ഥമാനങ്ങളുണ്ട്. ഒന്നാമതായി, ദീനിൻ്റെയും അഖീദയുടെയും വിഷയങ്ങളുടെ പരിപാലനം – എന്തിനെന്നാൽ ഒരു വ്യക്തിക്ക് തൻ്റെ…

വിദ്യാർത്ഥികൾക്ക് ഷെയ്ഖ് മുഹമ്മദ് ഹിസാം നൽകുന്ന ഉപദേശം

അഖീദ, ഫിഖ്ഹ്, നഹു, മുസ്തലഹ് തുടങ്ങിയ വിഷയങ്ങളിൽ കൃത്യത നേടുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമെന്താണ്? ഉത്തരം: ആദ്യമായി, ഏറ്റവും മികച്ച മാർഗം നിങ്ങള്ക്ക് ആ വിഷയത്തിൽ ഗുണകരമാകുന്ന ഒരു മുദര്രിസ്സിൽ നിന്നും നേരിട്ട് പഠിക്കുക എന്നതാണ്. ഒരു ദർസിൽ നിന്നും അതിലെടുത്തത് മനസ്സിലാകാതെ പുറത്തു വരികയുമരുത്. ഇനി ആ ദർസ് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ അത് മനസ്സിലാകുന്നത് വരേയ്ക്കും നിങ്ങൾ മുദര്രിസിനോട് ചോദിക്കുക. അത് പോലെ തന്നെ മറ്റു സഹോദരങ്ങളോടൊത്തു ആ ദർസ് മുറാജഅ ചെയ്യുക. ആദ്യത്തെ ദർസ്…