ഷെയ്ഖ് ഉതൈമീൻ (رحمه الله)-യോടുള്ള നോമ്പ് സംബന്ധമായ ചോദ്യങ്ങൾ

അഞ്ചാമത്തെ ചോദ്യം: റമദാനിൽ ഒരുപാട് ജനങ്ങളുടെ ആശങ്ക ഭക്ഷണമെത്തിക്കുന്നതിലും ഉറക്കത്തിലും മാത്രം ആയിത്തീർന്നിരിക്കുന്നു, അങ്ങിനെ റമദാൻ അലസതയുടെയും ഉപേക്ഷയുടെയും മാസമായി മാറിയിരിക്കുന്നു, ചിലർ രാത്രികാലങ്ങളിൽ വിനോദത്തിലേർപ്പെടുകയും പകൽ സമയം ഉറങ്ങുകയും ചെയ്യുന്നു, ഇക്കൂട്ടർക്ക് താങ്കൾ നൽകുന്ന നിർദ്ദേശമെന്താണ്? ഉത്തരം: നിശ്ചയമായും ഇത് യഥാർത്ഥത്തിൽ സമയവും സമ്പത്തും പാഴാക്കലാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നു, ജനങ്ങൾക്ക് ഭക്ഷണ വൈവിധ്യവൽക്കരണത്തിലും പകൽ ഉറക്കങ്ങളിലും അവർക്ക് ഉപകരിക്കാത്ത കാര്യങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്നതിലും മാത്രം ആണ് ആശങ്കയെങ്കിൽ നിശ്ചയമായും മനുഷ്യന് തന്റെ ജീവിതത്തിൽ ഒരുപക്ഷേ തിരിച്ചു…