തഫ്സീർ ഇബ്നു കഥീറിൽ നിന്നുള്ള ഗുണപാഠങ്ങൾ

“…അങ്ങിനെ (ആടുകൾക്ക് വെള്ളം കൊടുക്കുവാനായി വന്ന) ആ രണ്ടു സ്ത്രീകൾ വേഗം തങ്ങളുടെ ആടുകളുമായി അവരുടെ പിതാവിന്റെ അടുക്കലേക്കു മടങ്ങിയപ്പോൾ അദ്ദേഹം അതിൽ അതിശയപ്പെട്ടു. എന്നിട്ടു കാര്യമെന്തെന്നു അവരോടു ചോദിച്ചു. അപ്പോൾ അവർ മൂസ (عليه السلام) പ്രവൃത്തിച്ചതിനെക്കുറിച്ചു അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം അതിൽ ഒരുവളെ മൂസ (عليه السلام)-യെ വിളിക്കുവാനായി പറഞ്ഞയച്ചു.

{فَجَآءَتْهُ إِحْدَاهُمَا تَمْشِي عَلَى ٱسْتِحْيَآءٍ قَالَتْ}

(അപ്പോൾ അവരിലൊരുവൾ നാണിച്ചുകൊണ്ടു അദ്ധേഹത്തിന്റെയടുത്ത് നടന്നു ചെന്ന് കൊണ്ട് പറഞ്ഞു…)

അതായത് മൃദുവായി നടന്നുകൊണ്ടു, അമീറുൽ മു:മിനീൻ ഉമർ (رضي الله عنه) പറഞ്ഞത് പോലെ “അവൾ കട്ടിയുള്ളൊരു മറക്കു പിന്നിൽ മറഞ്ഞവളായി…”

ഇബ്നു അബീ ഹാതിം അദ്ധേഹത്തിന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു, അബു നുഐം പറഞ്ഞു, ഇസ്രാഈൽ പറഞ്ഞു, ഇബ്നു ഇസ്ഹാഖ്‌ പറഞ്ഞു, അംറ് ഇബ്നു മയ്മൂൻ പറഞ്ഞു, ഉമർ (رضي الله عنه) പറഞ്ഞു: {“നാണിച്ചുകൊണ്ടു അദ്ധേഹത്തിന്റെയടുത്ത് നടന്നു ചെന്ന് കൊണ്ട് …”}, “അതായത് എപ്പോഴും പോക്കും വരവുമായി ധിക്കാരിയായ ഒരു അധികപ്രസംഗിയെ പോലല്ലാതെ, അവളുടെ വസ്ത്രം കൊണ്ട് മുഖം മറച്ചു കൊണ്ട് അവൾ പറഞ്ഞു…””

[സൂറത്തുൽ ഖസസ്‌:25 – തഫ്സീർ ഇബ്നു കഥീർ]

Leave a comment